---
title: "നീറ്റ് പിജി പരീക്ഷ ഇന്ന്; ഒമ്പത് കേന്ദ്രങ്ങളിൽ കണ്ണൂർ ജില്ലയിൽ"
english_title: "NEET PG Exam Today August 30 Kannur 9 Centres Reporting Time Dress Code"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380387/neet-pg-exam-today-august-30-kannur-9-centres-30082026`"
published_at: "2026-08-30T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93891f7c9e0_1000261909.jpg"
keywords: ["Kannur", "Neet", "Exam"]
---

# നീറ്റ് പിജി പരീക്ഷ ഇന്ന്; ഒമ്പത് കേന്ദ്രങ്ങളിൽ കണ്ണൂർ ജില്ലയിൽ

> **Lead Summary:** **കണ്ണൂർ** ::നീറ്റ് പിജി പരീക്ഷ 2026 ഇന്ന് (ആഗസ്റ്റ് 30 ഞായറാഴ്ച) രാജ്യത്തുടനീളം ഒരൊറ്റ ഷിഫ്റ്റായി നടക്കും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

## Article Content

**കണ്ണൂർ** ::നീറ്റ് പിജി പരീക്ഷ 2026 ഇന്ന് (ആഗസ്റ്റ് 30 ഞായറാഴ്ച) രാജ്യത്തുടനീളം ഒരൊറ്റ ഷിഫ്റ്റായി നടക്കും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷാ സമയം. രാവിലെ 7 മണിയാണ് റിപ്പോർട്ടിംഗ് സമയം. 8:30 ന് ശേഷം ആരെയും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.

കണ്ണൂർ ജില്ലയിൽ 9 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇയോൺ ഡിജിറ്റൽ സോൺ ചെറുകുന്ന്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി കോറോം, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി പയ്യന്നൂർ, ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗോവിന്ദഗിരി ചാല, മേരിഗിരി ഇ പാർക്ക് പൊടിക്കളം കൂട്ടുമുഖം, ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂർ മാങ്ങാട്ടുപറമ്പ്, കണ്ണൂർ ഓൺലൈൻ അസസ്മെന്റ് സെന്റർ ചാലാട്, ചിന്മയ വിദ്യാലയ ഗോവിന്ദഗിരി ചാല, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി കുണ്ടൂർമല എന്നിവയാണ് കേന്ദ്രങ്ങൾ.

*പരീക്ഷാ ഹാളിൽ ആവശ്യമായ രേഖകൾ:*

1. അഡ്മിറ്റ് കാർഡ്: NBEMS പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട്.

2. തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിലൊന്നിന്റെ ഒറിജിനൽ.

3. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്: എംസിഐ അല്ലെങ്കിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ നൽകിയ സ്ഥിരമായോ താൽക്കാലികമായോ ഉള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.

*ഡ്രസ്സ് കോഡ്:* ലളിതവും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക. പകുതി കൈയുള്ള വസ്ത്രങ്ങളാണ് അഭികാമ്യം. കട്ടിയുള്ള സോളുകളുള്ള ചെരിപ്പുകളോ ഷൂസുകളോ ധരിക്കരുത്. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങൾ, ഫുൾ സ്ലീവ് വസ്ത്രങ്ങൾ, എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കുക. കമ്മൽ, മൂക്കുത്തി, വളകൾ, മാലകൾ തുടങ്ങിയ ആഭരണങ്ങൾ അനുവദിക്കില്ല.

മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഇയർഫോണുകൾ, മൈക്രോഫോണുകൾ, പേജറുകൾ, വാച്ചുകൾ, സ്മാർട്ട് വാച്ചുകൾ, ഹെൽത്ത് ബാൻഡുകൾ, കാൽക്കുലേറ്ററുകൾ, പേനകൾ, പെൻസിലുകൾ, ഇറേസറുകൾ, റൈറ്റിംഗ് പാഡുകൾ, അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, മറ്റ് സ്റ്റേഷനറി സാധനങ്ങൾ, വാലറ്റുകൾ, ഹാൻഡ്ബാഗുകൾ, ബെൽറ്റുകൾ, തൊപ്പികൾ, മാസ്കുകൾ, ഗ്ലൗസുകൾ, ഭക്ഷണസാധനങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകരുത്. സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള ഫ്രിസ്കിംഗ് ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380387/neet-pg-exam-today-august-30-kannur-9-centres-30082026`)